Kerala, News

കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ;സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നതായും റിപ്പോർട്ടുകൾ

keralanews incident of youth killed in bomb attack in kannur thottada the dead and attaking persons belonged to same group

കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവവത്തിൽ മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ.ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത് എറിഞ്ഞ ബോംബ് സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നു. ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം.ബോംബേറിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.അതേസമയം സംഭവത്തിന്റെ തലേദിവസം രാത്രി പ്രതികൾ ബോംബേറ് പരിശീലനം നടത്തിയതായി വെളിപ്പെടുത്തൽ.കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇക്കാര്യം അറിയിച്ചത്.ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് അർദ്ധരാത്രിയിൽ ആയിരുന്നു പ്രതികൾ പരിശീലനം നടത്തിയത്. രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബോംബ് നിർമ്മിച്ചയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ റിജിൽ സി.കെ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.ഏറുപടക്കം വാങ്ങിച്ച് അതിൽ സ്‌ഫോടക വസ്തു നിറച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്.

Previous ArticleNext Article