Kerala, News

പാലക്കാട് വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

keralanews youths killed when bike trapped between ksrtc bus and lorry in palakkad vellappara ksrtc driver arrested

പാലക്കാട്: വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ.വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചത് കൊണ്ടാണ് അപകടമുണ്ടായത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.ഈ മാസം ഏഴിനായിരുന്നു പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിനും ലോറിക്കും ഇടയിൽപ്പെട്ട് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും കെഎസ്ആർടിസി ഡ്രൈവർക്കെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്തിരുന്നു. ബസിന്റെ പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.

Previous ArticleNext Article