കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ഹൈക്കോടതി. പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യസ്ഥയിലാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. നിലവിലുള്ള നിയമമവ്യവസ്ഥയുടെ ലംഘനമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രതിക്കു ലഭിക്കേണ്ട മുഴുവന്‍ അവകാശങ്ങളും തടയപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്‍ അനാവശ്യമായ തിടുക്കം കാട്ടി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണോദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഹന്റിക്കെതിരെ കോടതിയലക്ഷ്യം ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.