Kerala, News

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ്;ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകൾ സാധാരണനിലയിലേക്ക്

keralanews relaxation of restrictions in the state sunday restrictions lifted schools back to normal

തിരുവനനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.സ്‌കൂളുകളിൽ ഒൻപത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച മുതൽ പുനരാരംഭിക്കും. ഈ മാസം 28 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ വൈകുന്നേരം വരെയാക്കും. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷയ്‌ക്ക് മുൻപായി പാഠഭാഗങ്ങൾ എടുത്ത് തീർക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നിവയ്‌ക്കായി  പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.

Previous ArticleNext Article