തിരുവനന്തപുരം: ഹയർ സെക്കൻഡറി, പത്താംക്ലാസ് ചോദ്യപ്പേപ്പറുകളിൽ പിശക് വന്ന പശ്ചാത്തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുക ഇനി സ്കൂൾ അധ്യാപകർ ആയിരിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഈ ധാരണ. എസ്.സി.ഇ.ആർ.ടി.യ്ക്ക് തന്നെയായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം. ചോദ്യപേപ്പറിൽ പിശക് വരുത്തിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് എ.കെ.എസ്.ടി.യു. ആവശ്യപ്പെട്ടു.
Kerala
കോളേജ് അധ്യാപകർ സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന പതിവ് അവസാനിക്കുന്നു
Previous Articleഅശ്ളീല വീഡിയോയ്ക്ക് എതിരെ സുപ്രീം കോടതി സമിതി രൂപീകരിച്ചു