ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വ്യാപകമായി അശ്‌ളീല വീഡിയോ പ്രചരിക്കുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗിക വൈകൃതങ്ങൾ കൂടുന്ന സാഹചര്യത്തിൽ വീഡിയോകൾ തടയാൻ ഇന്റർനെറ്റ് കമ്പനികളുടെയും കേന്ദ്രസർക്കാർ പ്രതിനിധികളുടെയും സമിതിയ്ക്ക് സുപ്രീം കോടതി രൂപം നൽകി.
ഗൂഗിൾ ഇന്ത്യ, മൈക്രോസോഫ്ട് ഇന്ത്യ, യാഹൂ ഇന്ത്യ, ഫേസ്ബുക് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സുനിത ഉണ്ണികൃഷ്ണന്റെ പ്രജ്വല എന്ന സംഘടനാ സുപ്രീം കോടതിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനം.