കണ്ണൂർ:പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ. ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മെത്താഫിറ്റമിൻ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്ത് പയ്യന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു.
Kerala, News
കണ്ണൂർ പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
Previous Articleആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു