തൃശൂർ: തൃശൂർ ജില്ലയിലെ വരവൂർ, കടവല്ലൂർ മേഖലകളിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.45ഒാടെയാണ് ഭൂചലനം ഉണ്ടായത്. നാലു മിനിറ്റ് നീണ്ടു നിന്ന ചലനത്തിൽ വലിയ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നെല്ലുവായിൽ ഒരു വീടിന് കേടുപാട് സംഭവിച്ചു.നേരത്തെ, ജനുവരി ഒന്നിനും തൃശൂർ ജില്ലയിൽ ഭുചലനം ഉണ്ടായിരുന്നു. ഇൗ സ്ഥലങ്ങളിൽ തന്നെയായിരുന്നു അന്നും ഭൂചലനം ഉണ്ടായത്. അഞ്ചു മാസങ്ങൾക്കിടെ അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്
Kerala
തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; വീടിന് കേടുപാട്
Previous Articleതിരിച്ചുവിളിച്ചതിനു നന്ദി; പക്ഷെ വരില്ല -കെ.എം മാണി