Kerala, News

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയില്‍

keralanews two arrested with deadly drug mdma in kannur

കണ്ണൂര്‍: മാരക മയക്കുമരുന്നായ എംഡി എംഎയുമായി രണ്ടുപേര്‍ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അന്‍സാരി (33), കണ്ണൂര്‍ മരക്കാര്‍ക്കണ്ടി ആദര്‍ശ് നിവാസില്‍ കെ.ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്.18.38 ഗ്രാം എംഡി എംഎ യാണ് ഇവരിൽ നിന്നും പിടികൂടിയത്.ണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും സംഘവും കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പ്രിവന്റീവ് ഓഫിസര്‍ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച്‌ മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കഴിഞ്ഞ കുറേ മാസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ഇവർ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, ഷജിത്ത് കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷാദ് സി എച്, സതീഷ് വി, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, എക്സ്സൈസ് ഡ്രൈവര്‍ എം പ്രകാശന്‍ എന്നിവര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയത്. വിപണിയില്‍ 20000 മുതല്‍ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കണ്ണൂര്‍ സ്വദേശിയായ വ്യക്തിയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ തുടര്‍നടപടികള്‍ക്കായി കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുൻപാകെ ഹാജരാക്കി.

Previous ArticleNext Article