India, Kerala, News

ഒമിക്രോണ്‍ ഭീതി;കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏർപ്പെടുത്തും;കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

keralanews omicron threat weekend curfew in karnataka rtpcr mandatory for visitors from kerala goa and maharashtra

ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍ ബാധിതരെ തിരിച്ചരിഞ്ഞുമായ പശ്ചാതലം മുന്‍ നിര്‍ത്തിയാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ യാണ് അവസാനിക്കുക.ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാന നഗരങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍, ഹോട്ടല്‍,പൊതു ഗതാഗതം എന്നിവ മുടക്കമില്ലാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍,പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം രണ്ടാഴ്ചത്തേക്ക് അവധിപ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരേ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രകടനം, പൊതുയോഗം, പ്രതിഷേധ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്.

Previous ArticleNext Article