Kerala, News

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടരില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കും; മരണം, വിവാഹം, അടച്ചിട്ട ചടങ്ങുകളില്‍ 75 പേര്‍ക്കുമാത്രം പ്രവേശനം

keralanews night curfew will not continue in the state restrictions will be tightened only 75 people can participate in death marriage and closed ceremonies

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കാൻ തീരുമാനം. മരണാനന്തരചടങ്ങുകള്‍, വിവാഹം, സാമൂഹിക, സാംസ്‌കാരിക പരിപാടികളില്‍ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തില്‍ തീരുമാനമായി.ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൗമാരക്കാരുടെ കൊവിഡ് വാക്‌സീനേഷന്‍ അതിവേഗത്തിലാക്കും. ഹൈറിസ്‌ക് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശനമായി നീരിക്ഷിക്കാനും ക്വാറന്റൈന്‍ ഉറപ്പാക്കാനും തീരുമാനമായി.

Previous ArticleNext Article