Kerala, News

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല; തീരുമാനം അടുത്തയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ

keralanews night control in the state will not be extended decision will be taken at the covid review meeting next week

തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം നീട്ടില്ല. അടിയന്തരമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല നിയന്ത്രണങ്ങളിലെ തുടർ തീരുമാനം അടുത്ത യോഗത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയായിരുന്നു കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചിരുന്നത്.വരുന്ന ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്.കേസുകൾ വീണ്ടും വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ കുടപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Previous ArticleNext Article