Kerala, News

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു; 44 പേർക്ക് കൂടി രോഗം; 7 പേർ സമ്പർക്ക രോഗികൾ

keralanews number of omicron victims in the state has crossed 100 44 more sick 7 contact patients

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 100 കടന്നതായി ആരോഗ്യമന്ത്രാലയം.പുതുതായി 44 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 107 ആയി.ആകെ 12 ജില്ലകളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേർക്കാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.എറണാകുളത്ത് 4 പേർ യുഎഇയിൽ നിന്നും, 3 പേർ യുകെയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് 5 പേർ യുഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും, കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും, ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നതാണ്.ആകെ ഒമിക്രോൺ സ്ഥിരീകരിച്ച 107 പേരിൽ 41 പേർ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും 52 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. യുകെയിൽ നിന്നുമെത്തിയ 23 പേർക്കും ഒമിക്രോൺ ബാധിച്ചു.എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂർ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.

Previous ArticleNext Article