ചെറുപുഴ: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ചെറുപുഴ മേഖലാ കമ്മിറ്റി വൈദ്യുതീകരണം നടത്തിയ രവീന്ദ്രന്റെ വീട്ടിലെ വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന് നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.പി.സനൂജ് അധ്യക്ഷനായിരുന്നു.മേഖലാസെക്രട്ടറി കെ.സി.പ്രസൂണ്‍ സ്വാഗതവും വി.ജി.ശ്രീനിവാസന് നന്ദിയും പറഞ്ഞു. വയറിങ് ജോലികള്‍ നിര്‍വഹിച്ച കെ.പി.സുനീഷിനുള്ള ഉപഹാരം സി.സത്യപാലന് നല്കി.
Kerala
വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം
Previous Articleസഹകരണ ബാങ്കുകള്‍ക്കും ശനിയാഴ്ചയിലെ അവധി ബാധകമാക്കണം