Kerala

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു

kwralanews nehru group chairman under arrest

പാലക്കാട്: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിൽ പോലീസ് അറസ്റ് ചെയ്തു. ലക്കിഡി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണദാസിനെ കൂടാതെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)ആണ് പരാതി നൽകിയത്. കോളജിൽ കൃഷ്ണദാസിന്റെ ഓഫീസിൽ വെച്ച്  തന്നെ  മർദിക്കുകയും പരാതി പിൻവലിക്കുന്നതുൾപ്പെടെ ഉള്ള പല പേപ്പറുകളിലും നിർബന്ധിച്ചു ഒപ്പു ഇടീപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. രാവിലെ 9.30ന്  മുറിയില്‍ തടഞ്ഞുവച്ച ഷഹീറിനെ വൈകീട്ട് 5.30നാണ് വിട്ടയക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *