Kerala, News

സെക്രട്ടേറിയറ്റില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി

keralanews complaint that the office staff insulted the president of the pg doctors association who came for discussion in the secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് അപമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആരോഗ്യവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറിയുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചക്കെത്തിയത്.ചര്‍ച്ച വൈകുന്ന ഘട്ടത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അജിത്ര ഓഫിസിന് മുന്നിലെ പടിയില്‍ ഇരുന്നു. പടിയില്‍ ഇരിക്കരുതെന്ന് മന്ത്രിയുടെ സ്റ്റാഫ് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇരിക്കണമെന്നും പറഞ്ഞു. അതുപ്രകാരം അജിത്രക്ക് ഇരിക്കാന്‍ കസേര നല്‍കി. കസേരയില്‍ കാലിന് മേല്‍ കാല്‍വെച്ചിരുന്നപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെ ഇരിക്കാന്‍ പാടില്ലെന്നും ഐ.എ.എസുകാര്‍ ഉൾപ്പെടെ വരുന്ന സ്ഥലമാണിതെന്നും സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ താക്കീത് ചെയ്തുവെന്ന്  പരാതിയില്‍ പറയുന്നു. ‘സ്ത്രീകള്‍ക്ക് ഇങ്ങനെ ഇരിക്കാന്‍ പാടില്ലേയെന്ന്’ ചോദിച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ തുണിയുടുക്കാതെ നടക്ക്’ എന്നായിരുന്നു ജീവനക്കാരന്‍റെ മറുപടിയെന്നും അജിത്ര പറഞ്ഞു.ഡോ. അജിത്ര തനിക്ക് നേരിട്ട അപമാനം സെക്രട്ടേറിയറ്റിന് മുന്‍പില്‍ ചര്‍ച്ചവിവരങ്ങളറിയാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരിട്ട അപമാനത്തിനെതിരേ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഡോ. അജിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.ഇന്നലെ പിജി ഡോക്ടര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കണക്കുകള്‍ സംബന്ധിച്ച്‌ വ്യക്തതവരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് എത്താന്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഡോ. അജിത്രയും സംഘവും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയത്.

Previous ArticleNext Article