ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദില്‍. ബി ജെ പി അല്ലാത്ത സർക്കാരുകളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി മറികടന്നാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ബിജെപി തനിക്കെതിരെ മുഴക്കുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നു സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് പിണറായി പറഞ്ഞു. നേരത്തെ മംഗളൂരുവിലും പിണറായിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കനത്ത സുരക്ഷയിൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുക തന്നെ ചെയ്തു.