തിരുവനന്തപുരം : പീഡനത്തിന് ന്യായീകരണവുമായി മന്ത്രിതന്നെ രംഗത്ത്. ആഭ്യന്തര മന്ത്രിയോ പൊലീസോ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പീഡനത്തിൽ പെടാതെ സ്വയം രക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നും മന്ത്രി സുധാകരൻ. സ്ത്രീ പീഡനങ്ങളെല്ലാം വ്യക്തിപരമാണ്. അതിൽ രാഷ്ട്രീയമില്ല. കുറ്റവാളികളെ രക്ഷിയ്ക്കാൻ ഉന്നതന്മാർ രംഗത്തിറങ്ങും. സ്ത്രീകൾക്ക് എവിടെയും സഞ്ചരിക്കാൻ അവകാശമുണ്ടെങ്കിലും പോകുന്ന സ്ഥലം മനസിയിലാക്കിയിട്ടേ പോകാവൂ. ഇഷ്ടപ്പെടുന്നവരെ ചുംബിക്കുന്നത് വീട്ടിൽ വെച്ചാവണം. കേരള സമൂഹം കുത്തഴിഞ്ഞു കിടക്കുകയാണ്. ഇന്നിറങ്ങുന്ന 90 ശതമാനം സിനിമകളും ആളുകളെ വഴി തെറ്റിക്കുന്നവയാണ്. അദ്ദേഹം പറഞ്ഞു.
Kerala
പീഡനത്തിൽ ന്യായീകരണവുമായി മന്ത്രി തന്നെ രംഗത്ത്
Previous Articleനടിയ്ക്കെതിരെയുള്ള ആക്രമണം; കേസ് വഴിത്തിരിവിലേക്ക്