തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവിൽ ഹൈറിസ്ക് ഉള്ള ആളുകൾ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
Kerala, News
ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ; മുന്നൊരുക്കങ്ങൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്
Previous Articleതിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;നാലുപേർ പിടിയിൽ