India

കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആയേക്കും

keralanews up chief minister selection

ലഖ്‌നൗ: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ലഖ്‌നൗവില്‍ നടക്കും. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്  പരിഗണിക്കപ്പെടുന്നത്. നാളെയാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഈ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *