Kerala, News

ബസുടമകളുടെ ആവശ്യത്തോട് യോജിച്ച്‌ സര്‍ക്കാര്‍;സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം

keralanews govt agrees with demand of bus owners decided to increase bus fare

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വര്‍ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ആശയവിനിമയം നടത്തും. ചാര്‍ജ് വര്‍ധിപ്പിക്കുമ്പോൾ ഓരോ ഫെയര്‍ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച്‌ കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.

Previous ArticleNext Article