Kerala, News

വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചു; കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതി

keralanews forcibily hold leg by student complaint againt pricipal of kasarkode govt college

കാഞ്ഞങ്ങാട്:പുറത്താക്കാതിരിക്കാൻ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി.കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതി.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം.സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്‍കി.കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലു പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി. എന്നാല്‍ ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നല്‍കരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില് വീഴുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.

Previous ArticleNext Article