ഇടുക്കി: ആശങ്കയുയർത്തി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു.നിലവിൽ 139.85 ആണ് അണക്കെട്ടിലെ ജല നിരപ്പ്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ അര്‍ധരാത്രിയോടെ ജലനിരപ്പ് 140 അടിയിലെത്തുമെന്നാണ് കരുതുന്നത്.556 ഘനയടി വിതം വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇതിന്റെ നാലിരട്ടിയായി സെക്കന്‍ഡില്‍ 2200 ഘനയടിയോളം ജലമാണ് സംഭരണിയിലേക്കു ഒഴുകിയെത്തുന്നത്.അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്‌തിറങ്ങുന്നത്. നിലവിലെ റൂൾകർവ് പരിധി 141 അടിയാണ്.മഴയിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിലും കാര്യമായ വർദ്ധനവുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജലനിരപ്പ് 2399.03 അടിയായാൽ അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.