
സുക്മ: ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു.നാല് ജവാന്മാർ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവം. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.