Kerala, News

സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും; നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്

keralanews schools in the state opens today students to school after log break

തിരുവനന്തപുരം: നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളിൽ എത്തുന്നത്. 10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാദ്ധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക.

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച്‌ കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ ഉണ്ടാകില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്ന കുട്ടികൾ ക്ലാസിൽ എത്തരുത്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനാണ് സർക്കാർ നിർദ്ദേശം.

Previous ArticleNext Article