Kerala, News

കൊണ്ടോട്ടി പീഡനശ്രമം;പ്രതി 15 വയസ്സുകാരൻ ജൂഡോ ചാമ്പ്യൻ പിടിയിൽ

keralanews 15 year old judo champion arrested for rape attempt in kondotty

മലപ്പുറം:കൊണ്ടോട്ടി കോട്ടുക്കരയില്‍ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ ജില്ലാ ലെവല്‍ ജൂഡോ ചാമ്ബ്യന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.  പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മലപ്പുറം എസ്‌പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്‌പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്‌പി പി കെ അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിട്ടു. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച്‌ തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച്‌ കൊണ്ടുപോകാനായിരുന്നു ശ്രമം. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അതേസമയം കുറ്റകൃത്യം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് പ്രതിയെ പിടികൂടിയത് പോലീസിന്റെ മികവ് തന്നെ ആണ്. മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പിയുടെ കീഴില്‍ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘവും കൊണ്ടോട്ടിയിലെ പ്രത്യേക അന്വേഷണ സംഘവും ആണ് പ്രതിയെ വലയിലാക്കിയത്.തന്നെ അക്രമിച്ചത് തടിയുള്ള, മീശയും താടിയും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരാളാണ് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ ചില സ്ഥലങ്ങളില്‍ കണ്ടതായും പെണ്‍കുട്ടി ഓര്‍മിച്ചെടുത്തിരുന്നു.പെണ്‍കുട്ടി പറഞ്ഞ ശാരീരിക ഘടന ഉള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ച്‌ കൊടുത്തു എങ്കിലും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പിന്നീട് ആണ് പ്രതിയിലേക്ക് പോലീസ് എത്തുന്നത്. ആദ്യം പ്രതിയുടെ സഹോദരന്റെ ഫോട്ടോ ആണ് അയച്ചത്.എന്നാല്‍ അയാള്‍ക്ക് താടിയും മീശയും ഉണ്ട്. തുടര്‍ന്ന് ആണ് പോലീസ് 15 കാരന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചത്. ഇയാളെ പെണ്‍കുട്ടി ഉടന്‍ തിരിച്ചറിഞ്ഞു. പ്രതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ട്. അക്രമണത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടി മാന്തിയിരിന്നു. പ്രതിയുടെ ദേഹത്ത് നഖങ്ങളുടെ പാടുകളും മുറിവുകളും കണ്ടെത്തിയതോടെ ഇയാള് തന്നെ ആണ് കുറ്റവാളി എന്ന് പോലീസിന് ഉറപ്പായി. വീട്ടില്‍ മണ്ണ് പറ്റിയ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ഇതേ വസ്ത്രങ്ങള്‍ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു .

Previous ArticleNext Article