Kerala, News

കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി;രണ്ട് പേര്‍ക്ക് പരിക്ക്

keralanews complained that the dog was released and bitten those who came to the land survey of the k rail project two injured

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളര്‍ത്തുനായയുടെ കടിയേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച്‌ ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പിൽ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.ഗേറ്റ് കടന്ന് അകത്ത് എത്തിയ ഇവർ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോൾ വീട്ടമ്മ നായയെ അഴിച്ചുവിടുകയായിരുന്നു.കുരച്ചു കൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. മതില്‍ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സര്‍വേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍വേ ഏജന്‍സി. ബോധപൂര്‍വ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സര്‍വേ ഏജന്‍സി ആരോപിക്കുന്നു.

Previous ArticleNext Article