Kerala, News

കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു

keralanews case of throwing daughter killed after throwing into river accused father suspended from job

കണ്ണൂര്‍ : കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു . തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്. മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച്‌ കരയ്ക്കു കയറ്റി.രണ്ടു വയസുകാരി അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.

Previous ArticleNext Article