Kerala, News

കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ; കണ്ണൂരിലെ മലയോരമേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

keralanews landslides in karnataka forests hilly region of kannur under threat of floods

കണ്ണൂർ: ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ. ഇതോടെ കണ്ണൂരിലെ മലയോര മേഖലയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഞായറാഴ്‌ച്ച മഴ കനത്തതിനെ തുടർന്നാണ് കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിയ്‌ക്ക് സമീപം കേരളത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിലാണ് ഉരുൾ പൊട്ടിയത്.വട്ടിയാംതോട്, മണിക്കടവ്, നുച്യാട്, വയത്തൂര്‍ പുഴകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. വയത്തൂര്‍, വട്ടിയാംതോട് പാലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാകണമെന്ന് കളക്ടർ ദുരന്ത നിവാരണ സേനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.ഉളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.സി. ഷാജി, ഉളിക്കല്‍ പൊലീസ് എന്നിവര്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Previous ArticleNext Article