Kerala, News

സ്കൂൾ തുറക്കൽ;അന്തിമ മാർഗരേഖ ഇന്ന് പുറത്തിറക്കും

keralanews school opening final guidelines released today

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. മാർഗരേഖ പൊതുവിദ്യാഭ്യാസ – ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.നവംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ കൊറോണ സാഹര്യത്തിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ ക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച്‌ ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊറോണ വാക്‌സിൻ എടുത്തിരിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതാണ്. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തണം. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് പുറത്തിറക്കും.

Previous ArticleNext Article