Kerala, News

സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

keralanews ksrtc will run a bond service for students in places where there are no school buses

തിരുവനന്തപുരം:സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്കൂള്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യത്തിന് ബസില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ കൈത്താങ്ങ്. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം  ഒക്ടോബര്‍ 20-നു മുൻപ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒന്നര വര്‍ഷമായി ബസുകള്‍ നിരത്തിലിറക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്കൂള്‍ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് കുടിശ്ശികയുമുണ്ട്.

Previous ArticleNext Article