Kerala, News

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്;പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍

keralanews parallel telephone exchange lakhs reached into the bank account of the arrested mishab

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിനു പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ.രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പണം എത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു.28000 രൂപയാണ് അവസാനമായി അക്കൗണ്ടിലെത്തിയത്.സമാന്തര എക്സ്ചേഞ്ചില്‍ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാര്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.രാജ്യ വിരുദ്ധ പ്രവര്‍ത്തനം,ഹവാല പണമിടപാടുകള്‍, ലഹരിക്കടത്ത് എന്നിവക്ക് ഈ ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പൊലീസ്.പാലക്കാട് സമാന്തര എക്സ്ചേഞ്ചിലേക്കാവശ്യമായ സിം കാര്‍ഡ് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.8 സിമ്മുകളാണ് പാലക്കാടു നിന്നും കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തി. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.കിഴിശ്ശേരി സ്വദേശിയായ മിസ്ഹബ് തന്‍റെ വീട്ടിലും സഹോദരിയുടെ വീട്ടിലും എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും, മോഡം, റൂട്ടര്‍, ലാപ്പ്ടോപ്പ് സെര്‍വര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്

Previous ArticleNext Article