Kerala, News

മൻസൂർ വധക്കേസ് പ്രതികൾക്ക് ജാമ്യം;കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി

keralanews bail for mansoor murder case accused court order not enter kannur district

കണ്ണൂർ:പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധക്കേസിലെ 10 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ കോടതി ആവശ്യങ്ങൾക്കൊഴികെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.15-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രിയാണ് മൻസൂർ കൊല്ലപ്പെടുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റ് ആയിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.

Previous ArticleNext Article