Kerala, News

ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയെന്ന് റിപ്പോർട്ട്;തീര പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

keralanews report that terrorist group which arrived in fishing boats from sri lanka likely to reach the coast of kerala alert in coastal areas

കൊല്ലം: ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ തീവ്രവാദികളുടെ സംഘമാണ് ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാകിസ്താനിലേക്ക് പോകാനാണ് സംഘത്തിന്റെ നീക്കം. ഇതോടെ കോസ്റ്റൽ പോലീസ് അടക്കം തീരപ്രദേശങ്ങളിലെത്തി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടലിനോട് ചേർന്നുള്ള റിസോർട്ടുകളും നിരീക്ഷണത്തിലാണ്.റിസോർട്ടുകളിൽ താമസിക്കാൻ എത്തുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കണമെന്ന നിർദ്ദേശം നൽകി.ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പോലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് ശ്രീലങ്കന്‍ സംഘം കേരളത്തിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം.

Previous ArticleNext Article