Kerala, News

പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയം;കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍

keralanews killing of girls after refusing love is a serious issue cm says stern action will be taken

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടിച്ചു. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടിയെ ശല്യം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ജാഗ്രതയുണ്ടാവുമെന്നും അതിവിപുലമായ ചതിക്കുഴി ഒഴുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പോലീസ് മൃദു സമീപനം സ്വീകരിക്കില്ല. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകൾ ഉള്ളതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.മാനസ കൊലക്കേസിൽ തോക്ക് വാങ്ങിയത് കണ്ടെത്തിയത് പോലീസിന്റെ മികവാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം തടയാൻ ഗവർണർ മുന്നോട്ടുവെച്ച നിർദ്ദേശം സ്വീകാര്യമാണ്. സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്നുവരണം. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Previous ArticleNext Article