തൃശൂർ: കൊരട്ടിയിൽ ഇലക്ട്രിക്ക് ഷോപ്പിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സമാന്തര ടെലഫോൺ എക്‌സ്ചഞ്ച് പിടികൂടി.സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.കൊരട്ടി സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കൊരട്ടിയിലെ ഫീനിക്‌സ് ഇലക്ട്രിക്കൽസ് നിന്നാണ് ഉപകരണങ്ങൾ പിടികൂടിയത്. പരിശോധനയിൽ ഇലക്രട്രോണിക് ഉപകരണങ്ങളും സിം കർഡുകളും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഇന്റർനാഷണൽ കോളുകൾ ലോക്കൽ കോളുകളായി കൺവേർട്ട് ചെയ്ത് കൊടുക്കയാണ് ഇവിടെ ചെയ്തിരുന്നത്.ആരാണ് ഫോൺ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.കള്ളക്കടത്തു സംഘങ്ങൾ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് അന്വേഷിച്ചു വരികയാണ്. സമാന്തര ടെലഫോൺ എക്‌സചേഞ്ചിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നാണ്. കോളുകൾ കണക്ട് ചെയ്യുകയാണ് അറസ്റ്റിലായ മൂന്നു പേരുടേയും ജോലിയെന്ന് പോലീസ് പറയുന്നു.