Kerala, News

കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം;9,72,590 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തി

keralanews central allots more vaccine dose to kerala 972590 dose vaccine arrived kerala

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം.9,72,590 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെ അറിയിച്ചു.8,97,870 ഡോസ് കൊവിഷീൽഡ് വാക്സിനും 74,720 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. മൂന്ന് ദിവസത്തെ വാക്സിന്‍ പ്രതിസന്ധിക്കാണ് ഇതോടെ താത്കാലിക പരിഹാരമായത്.നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.എറണാകുളത്ത് 5 ലക്ഷം കൊവീഷീൽഡ് വാക്സിൻ ഇന്നലെ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീൽഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷിൽഡ് വാക്സിനും എത്തിയിരുന്നു.തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കൊവീഷീൽഡ് വാക്സിൻ രാത്രിയോടെ എത്തി.വൈകിയാണ് വാക്സിൻ ലഭിച്ചത്. ലഭ്യമായ വാക്സിൻ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി.

Previous ArticleNext Article