ന്യൂഡൽഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍. ജന്തര്‍ മന്ദറിലാണ് കാര്‍ഷിക പ്രക്ഷോഭം നടക്കുക. പ്രതിഷേധ പരിപാടിക്ക് ബുധനാഴ്ച ഡല്‍ഹി പൊലീസ് അനുമതി നല്കി.അതെ സമയം പ്രക്ഷോഭകര്‍ ജന്തര്‍ മന്ദറിലെത്തും മുൻപേ തന്നെ കര്‍ഷകര്‍ സംഗമിക്കാന്‍ തീരുമാനിച്ച സിംഘു അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് ഇതിനെ നേരിടാനൊരുങ്ങുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന കര്‍ഷകര്‍ ആദ്യം സിംഘുവില്‍ ഒരുമിച്ചുകൂടിയാണ് ജന്തര്‍ മന്ദറിലേക്ക് നീങ്ങുക.സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 200 പേര്, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയില്‍നിന്ന് ആറു പേര് എന്നിങ്ങനെയാണ് അനുമതി. രാവിലെ 11 മുതല്‍ അഞ്ചു വരെ പ്രതിഷേധം നടത്തി തിരിച്ചുപോകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രക്ഷോഭത്തിന് ഡല്‍ഹി സര്‍ക്കാറും അനുമതി നല്‍കിയിരുന്നു.സിംഘു അതിര്‍ത്തിയില്‍നിന്ന് പൊലീസ് അകമ്പടിയിൽ ബസുകളിലായാണ് കര്‍ഷകരെ ജന്തര്‍ മന്ദറിലെത്തിക്കുക.
India, News
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഡല്‍ഹിയില്‍;ജന്തര്‍ മന്ദറില്‍ ഇന്ന് പ്രക്ഷോഭം
Previous Articleനടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു