Kerala, News

സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ച്‌ നിയന്ത്രണങ്ങളിൽ ഇളവ്;ട്രിപ്പിള്‍ ലോക്ഡൗൺ നിലവിലുള്ള ഇടങ്ങളില്‍ തിങ്കളാഴ്‌ച കടകള്‍ തുറക്കാം

keralanews relaxation in covid restriction in the state considering perunnal shops can open on monday where triple lockdown exists

തിരുവനന്തപുരം:സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ച്‌ നിയന്ത്രണങ്ങളിൽ ഇളവ്.ട്രിപ്പിള്‍ ലോക്ഡൗണുള‌ള പ്രദേശങ്ങളിലും പെരുന്നാള്‍ പ്രമാണിച്ച്‌ തിങ്കളാഴ്‌ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ,ബി വിഭാഗത്തില്‍ പെട്ട പ്രദേശങ്ങളില്‍ ഇലക്‌ട്രോണിക് ഷോപ്പുകളും മറ്റ് റിപ്പയര്‍ നടത്തുന്ന കടകളും അനുവദിക്കും. തിങ്കള്‍ മുതല്‍ വെള‌ളി വരെയാണ് ഇങ്ങനെ തുറക്കുക. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കും. ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌ ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

Previous ArticleNext Article