Kerala, News

നഗ്നനാക്കി നി‌ര്‍ത്തി മര്‍ദ്ദിച്ചു; കോടതിയില്‍ കസ്‌റ്റംസിനെതിരെ ആരോപണവുമായി അ‌ര്‍ജുന്‍ ആയങ്കി

keralanews stripped naked and beaten arjun ayanki with allegation against customs in court

കോഴിക്കോട്: കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദ്ദിച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി കോടതിയിൽ. കള‌ളക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഈ വെളിപ്പെടുത്തല്‍. കസ്റ്റഡിയിൽ എടുത്തതിന്റെ രണ്ടാം ദിവസമാണ് കസ്റ്റംസ് മർദ്ദിച്ചതെന്ന് അർജ്ജുൻ പറഞ്ഞു.കസ്റ്റംസ് ഓഫീസ് കെട്ടിടത്തില്‍ അഞ്ചാം നിലയിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു.സംഭവം മെഡിക്കൽ പരിശോധനാ സമയത്ത് ഡോക്ടർമാരെ അറിയിച്ചുവെന്നും അർജ്ജുൻ കോടതിയിൽ വ്യക്തമാക്കി.സംഭവത്തിൽ ഏഴ് ദിവസം കൂടി അർജ്ജുനെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.കസ്റ്റംസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന അര്‍ജുന്റെ പരാമര്‍ശമാണ് കസ്റ്റംസിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയായത്. അതിനിടെ അർജ്ജുന്റെ ആദ്യ മൊഴി കള്ളമാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഭാര്യയുടെ അമ്മ സഹായിച്ചെന്ന മൊഴി കള്ളമാണ്.ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ടിപി വധക്കേസ് പ്രതി കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും സംരക്ഷണം അർജ്ജുന് ലഭിച്ചു. സ്വർണക്കടത്തിന്റെ രക്ഷാധികാരികൾ കൊടി സുനിയും ഷാഫിയുമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്‌ട്രോണിക് തെളിവുകള്‍ കിട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്.

Previous ArticleNext Article