Kerala, News

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി;എം​എ​ല്‍​എ​മാരുടെത് മാ​പ്പ​ര്‍​ഹി​ക്കാ​ത്ത പെ​രു​മാറ്റം;​ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മില്ലെന്നും സു​പ്രീം​കോ​ട​തി

keralanews supreme court criticises state govt in assembly brawl case government had no right to withdraw the case says supreme court

ന്യൂഡൽഹി:നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നിയമസഭയില്‍ എംഎല്‍എമാരുടെ പ്രവൃത്തി മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി .നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.അതെ സമയം സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി.ജലീല്‍, കെ.അജിത് സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല കേസില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.

Previous ArticleNext Article