Kerala, News

സ്വർണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുപ്പ് നടത്തും

keralanews gold smuggling case arjun ayanki will be taken to kannur for evidence collection

കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.അര്‍ജുന്‍ ആയങ്കിയുടെ പണമിടപാട് ബന്ധങ്ങള്‍ സംബന്ധിച്ച്‌ തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് സൂചന. കരിപ്പൂരില്‍ സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഷഫീഖ് വഴിയാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് അന്വേഷണം എത്തുന്നത്.അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയായിരുന്നു സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന് ഷഫീഖ് മൊഴി നല്‍കിയിരുന്നു.അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും. അന്വേഷണം മുൻപോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.

Previous ArticleNext Article