
ഉരുവച്ചാൽ : മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കയിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. തോട്ടത്തിൽ കശുവണ്ടി പെറുക്കാനെത്തിയ ഖാദർ എന്ന ആളാണ് പുലിയെ കണ്ടതെന്ന് പറയുന്നു. പുലിയെ കണ്ട ഇയാൾ ബോധം കേട്ടതായും പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ കാൽ പാടുകൾ കണ്ടെത്തിയതായും ഖാദർ കണ്ടത് പന്നിയെ ആകാനാണ് സാധ്യത എന്നും അധികൃതർ പറഞ്ഞു. എന്തായാലും ഇതോടെ ജനം ഭീതിയിലാണ്.