കണ്ണൂർ : നാട്ടിൽ ഭീതിപരതിയ പുലിയെ പിടി കൂടിയിട്ടും കണ്ണൂർ നഗരത്തിനടുത്തുള്ള തായത്തെരുവും പ്രദേശങ്ങളും ഇപ്പോഴും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം കുറുവ പ്രദേശത്തു പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെയാണ് വീണ്ടും പുലിഭീതി പടർന്നത്. സന്ധ്യയോടെ തന്നെ വാതിലെല്ലാം കുറ്റിയിട്ട് വീട്ടിനകത്തു ഇരിക്കുകയാണ് വീട്ടുകാർ. കുഞ്ഞുങ്ങളെ കളിയ്ക്കാൻ പോലും പുറത്തു വിടാറില്ലെന്നു നാട്ടുകാർ പറഞ്ഞു.
ഇതിനിടെ തയേതെരു റെയിൽവേ ഗേറ്റിനു സമീപം പുലിയുടെ കാൽപ്പാട് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ അത് നായയുടേതാണെന്നായിരുന്നു കണ്ടെത്തൽ. ഞാറാഴ്ച പിടികൂടിയ പുലിയുടെ കൂടെ മറ്റൊരു പുലിയെയും കണ്ടതായുള്ള സംശയവും പ്രചരിക്കുന്നുണ്ട്. ഇത് ഭീതി അധികരിച്ചിട്ടുണ്ട് . എന്നാൽ വനപാലകർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.