Kerala, News

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ;ആരാധനാലയങ്ങൾ തുറക്കും

keralanews more concessions will come into effect in the state from today places of worship will be opened

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ.16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കും. ഒരുസമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഭക്തര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൂജ സമയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ശ്രീകോവില്‍ നിന്ന് നേരിട്ട് ശാന്തിമാര്‍ പ്രസാദം നല്‍കുവാന്‍ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താന്‍ അനുവദിക്കില്ല.നിലവില്‍ 15.67 ടിപി ആര്‍ ഉള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ ദര്‍ശനം ആരംഭിച്ചു. പ്രദേശവാസികളും ജീവനക്കാരുമടക്കം 300 പേര്‍ക്കും, വെര്‍ച്ചല്‍ ക്യൂ വഴി 300 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനം. വിവാഹത്തിനു പത്തുപേരെ അനുവദിക്കും. വഴിപാട് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം പ്രസാദ വിതരണവും ഉണ്ടാകുമെന്നും ക്ഷേത്രം ബോര്‍ഡ് അറിയിച്ചു. രണ്ട് ഡോസ് കൊറോണ വാക്സിന്‍ എടുത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി. കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ചോറൂണ് ഉണ്ടായിരിക്കുകയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെയാണ് ഇന്ന് മുതൽ പ്രവർത്തിക്കുക. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ അനുമതിയുണ്ട്. ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

Previous ArticleNext Article