Kerala, News

കൊവിഡ് 19ന്റെ പുതിയ വകഭേദം ഡെല്‍റ്റ് പ്ലസ് കേരളത്തിലും; സ്ഥിരീകരിച്ചത് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍

All you need to know about the new Coronavirus strain. (photo:ianslife)
All you need to know about the new Coronavirus strain. (photo:ianslife)

 

പത്തനംതിട്ട: കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ നിന്നുള്ള നാല് വയസുള്ള ആണ്‍കുട്ടിയില്‍ പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പറഞ്ഞു.സി‌എസ്‌ഐ‌ആര്‍-ഐ‌ജി‌ഐ‌ബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ന്യൂഡല്‍ഹി) ല്‍ നടത്തിയ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്.രണ്ട് ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളില്‍ വേരിയന്‍റ് വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല് വയസുകാരന്‍ ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്‌.പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, കുട്ടി താമസിക്കുന്ന ലോക്കല്‍ ബോഡി വാര്‍ഡ് ഇപ്പോള്‍ ഒരു വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വാര്‍ഡില്‍ 18.42% ആണ്.

Previous ArticleNext Article