Kerala, News

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews lockdown concessions in the state are effective from today

തിരുവനന്തപുരം:ഒന്നരമാസം നീണ്ടുനിന്ന ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.എല്ലാ ജില്ലകളിലും ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.20നും 30നും ഇടയിൽ ടിപിആറുള്ള സ്ഥലങ്ങളിൽ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളിൽ ഭാഗിക ഇളവും നൽകും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതൽ ഇളവുകളുണ്ടാകും. ഈ സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകൾ തിങ്കൾ ബുധൻ വെള്ളി രാവിലെ 7 മുതൽ വൈകിട്ട്7 വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.. ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവെറിയും മാത്രം. വിവാഹത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.മറ്റ് പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. ആൾകൂട്ടം സംഘടിക്കുന്ന പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ മുതല്‍ തുറക്കും.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്താം. ടിപിആര്‍ 20 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ഥലങ്ങളില്‍ യാത്രയ്ക്ക് പാസ് വേണ്ട. പകരം സത്യവാങ്മൂലം കരുതണം.ടിപിആര്‍ 20 ശതമാനം വരെയുള്ളയിടങ്ങളില്‍ ഇന്ന് മുതല്‍ മദ്യ വില്പന ആരംഭിക്കും.കൺസ്യമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും വഴി രാവിലെ ഒൻപത് മണി മുതൽആവശ്യക്കാർക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്‌കോ നിരക്കിൽ ബാറുകളിൽ നിന്ന് മദ്യം ലഭ്യമാകും.

Previous ArticleNext Article