Kerala, News

16ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗൺ രീതിയിൽ മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയനുസരിച്ച്‌ നിയന്ത്രണങ്ങള്‍;മുഖ്യമന്ത്രി

keralanews lockdown system will be changed in the state after 16 controls according to the severity of the disease

തിരുവനന്തപുരം: സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗൺ രീതിയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനു പകരം രോഗവ്യാപനത്തിന്‍റെ തീവ്രതക്കനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്‍റെ തോതനുസരിച്ച്‌ തരംതിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിശോധന വര്‍ധിപ്പിക്കും. പുതിയ കാമ്ബയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കും.മരണസംഖ്യയുടെ വര്‍ധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരില്‍ അധികവും.പ്രമേഹം പോലുള്ള രോഗമുള്ളവര്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലര്‍ത്തിയ മികവാണ് മരണനിരക്ക് കുറയാന്‍ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാന്‍ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പൊതുവെ പൂര്‍ണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകളില്‍ തുടര്‍ന്നേക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരില്‍ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീന്‍ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article