Kerala, News

ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ല; കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത അഴിക്കോട്

keralanews audio clip not edited praseetha azhikode stick on the allegation that k surendran gave money

കണ്ണൂര്‍: എന്‍.ഡി.എയിലേക്ക് സി.കെ ജാനുവിനെ എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ച്‌ ജെ. ആര്‍.പി നേതാവ് പ്രസീത അഴീക്കോട്.ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.മാര്‍ച്ച്‌ ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വെച്ചാണ് കെ.സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയത്. അതിനു മുന്‍പ് സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. പണം ലഭിച്ചതായി ജാനു തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണെന്നും പ്രസീത കണ്ണൂരില്‍ വ്യക്തമാക്കി. ശാസ്ത്രീയമായി പരിശോധിച്ച്‌ ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം.കാട്ടിക്കുളത്തും കല്‍പ്പറ്റയിലും സി.കെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച്‌ എന്താണ് ചെയ്‌തതെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ജാനുവിന് ഇടപാടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ജാനുവിനെ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും പ്രസീത പറഞ്ഞു. കെ സുരേന്ദ്രനെതിരെ കള്ള പ്രചാരണം ആണ് താന്‍ നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ഒരു എഡിറ്റിംഗും ശബ്ദരേഖയില്‍ നടത്തിയിട്ടില്ല. സി.കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറ‍ഞ്ഞു.അതേ സമയം സുല്‍ത്താന്‍ ബത്തേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി ആയിരുന്ന സികെ ജാനു തന്നോട് പണം ആവശ്യപ്പെടുകയോ താന്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ഇന്ന് പ്രതികരിച്ചിരുന്നു

Previous ArticleNext Article