India, News

കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചില്ല; നാളെ മുതൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല

keralanews did not follow central instructions whatsapp facebook and twitter may not be available in india from tomorrow

ന്യൂഡൽഹി: നാളെ മുതൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ആപ്ലിക്കേഷനുകൾക്ക് കുറച്ചുകൂടി സമയം അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഫെബ്രുവരി 25നാണ് കേന്ദ്രസര്‍കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മാര്‍ഗനിര്‍ദേശമിറക്കിയത്. കേന്ദ്രം അനുവദിച്ച കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് ഫെയ്സ്ബുക്കിനും ട്വിറ്ററിനും വിലക്ക് വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. പുതിയ ഐ ടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്ന് ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആറുമാസം വേണമെന്നാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കണം. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ച കൂ ആപ്പ് മാത്രമാണ് കേന്ദ്രസര്‍കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്‍. നിയമങ്ങള്‍ പാലിക്കാത്തിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Previous ArticleNext Article